09 July, 2024 09:33:24 AM


ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: അഞ്ച് ജവാന്മാർക്ക് വീരമൃത്യു



ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയിൽ ഇന്നലെ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. ആക്രമണത്തിന് പിന്നിൽ കൂടുതൽ ഭീകരർ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ സൈന്യത്തിൻ്റെ കമാൻഡോ സംഘം വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്.

ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ വൈകീട്ടാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിച്ചു. 6 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീരമൃത്യു വരിച്ചവരിൽ ഒരാൾ പൊലീസുകാരനും ഉള്‍പ്പെടുന്നു. സൈന്യത്തിൻ്റെ കമാൻഡോ സംഘവും വനമേഖലയിൽ പെട്രാളിംഗിനായി അധികമായി നിയോഗിച്ച സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പട്രോളിം​ഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ ആദ്യം ​ഗ്രെനേഡെറിഞ്ഞു. സൈന്യം ശക്തമായി തിരിച്ചടിച്ചു. 

അതിർത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് നിഗമനം. ആക്രമണത്തിന് പിന്നിൽ കൂടുതൽ ഭീകരർ ഉണ്ടായിരുന്നതായിട്ടാണ് സംശയം. മേഖലയില്‍ ഏറ്റമുട്ടൽ തുടരുകയാണ്. ജമ്മു മേഖലയിൽ ഈമാസം നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ ദിവസം കുൽ​ഗാമിലും രജൗരിയിലുമുണ്ടായ ഭീകരാക്രമണത്തിൽ 2 സൈനികർ വീരമൃത്യുവരിച്ചിരുന്നു. 6 ഭീകരരെയും സൈന്യം വധിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954