10 July, 2024 07:25:12 PM
വെള്ളേരിമേട് കാണാൻ മലകയറുന്നതിനിടെ കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. കൊടുവായൂർ എത്തന്നൂർ തരിയങ്കലത്തിൽ സുന്ദരന്റെ മകൻ സുരേഷ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മറ്റ് മൂന്ന് പേർക്കൊപ്പമാണ് സുരേഷ് എത്തിയത്. പാറക്കല്ലിൽ ചവുട്ടിയപ്പോൾ കാൽ വഴുതി വീഴുകായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.