13 July, 2024 10:26:28 AM


നിർഭയ കേന്ദ്രത്തിൽ നിന്ന് 19 പെൺകുട്ടികൾ പുറത്തുചാടി; കണ്ടെത്തി പൊലീസ്



പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്നും 19 പെൺകുട്ടികൾ പുറത്ത് ചാടി. പാലക്കാട് മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികൾ സുരക്ഷാ ജീവനക്കാരുടെ കണ്ണ്‌ വെട്ടിച്ച് പുറത്തുചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ പൊലീസ് കണ്ടെത്തി.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പോക്സോ കേസുകളിലെ അതിജീവിതകൾ അടക്കമുള്ളവരാണ് ജീവനക്കാർ കാണാതെ പുറത്തു ചാടിയത്. കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്പെക്ടർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K