27 December, 2023 05:08:32 PM


പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്



പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ച കഴിഞ്ഞ് 3.15 നായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് പോയ ബസും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഡ്രൈവര്‍മാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K