15 July, 2024 12:33:47 PM
ഭര്‍ത്താവില്‍ നിന്ന് മര്‍ദനം; മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു, 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശ്: ഇൻഡോറിൽ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടിയതായി റിപ്പോർട്ട്. ദാരുണ സംഭവത്തിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു. മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭർത്താവ് റോഡു സിംഗ് മർദിച്ചതിനെ തുടർന്ന് ആണ് ഇവർ മക്കളെയും കൂട്ടി വീട് വിട്ട് അടുത്തുള്ള അങ്കണവാടിയിൽ അഭയം പ്രാപിച്ചത്. എന്നാൽ പിറ്റേന്ന് രാവിലെ കുട്ടികളെ കിണറ്റിൽ എറിഞ്ഞതിന് പിന്നാലെ ഇവരും ചാടുകയായിരുന്നു. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടിയത്. ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാൻ (4), കാർത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് കിണറ്റിൽ നിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അധികൃതർ പറഞ്ഞു. കേസിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭർത്താവ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.