15 July, 2024 05:32:16 PM


ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർഥിനിയെ കടന്നു പിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍



പത്തനംതിട്ട: ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് ഇയാള്‍. കോട്ടയം - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K