16 July, 2024 09:34:00 AM
നിയമത്തെക്കുറിച്ച് ചോദിച്ചു, ഉത്തരമില്ല; വനിത എസ്ഐക്ക് എസ്‍പിയുടെ ഇമ്പോസിഷന്‍ ശിക്ഷ
പത്തനംതിട്ട: ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്‍പി. പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു എസ്‍പിയുടെ ചോദ്യം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്‍പിയുടെ ചോദ്യം. എന്നാല്‍, ഈ ചോദ്യത്തിന് വനിത എസ്ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് എസ്‍പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്തു.