22 July, 2024 09:54:09 AM


കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം; സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ട്



ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. ആക്രമണത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. ഭീകരരെ കണ്ടെത്തുന്നതിനായുള്ള സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു.

ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജമ്മു സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. വെള്ളിയാഴ്ച, ദോഡ ജില്ലയിൽ സ്‌കൂളിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക സൈനിക കാമ്പിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കത്വയിലെ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്ത് ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു.

സൈന്യത്തിന് നേരെ ആക്രമണം നടത്തുന്ന ഉന്നത പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ സൈന്യം പ്രത്യേക സേന കമാൻഡോകൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനികരെ ജമ്മു മേഖലയിൽ വിന്യസിച്ചിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 32 മാസത്തിനിടെ ജമ്മുവിൽ നടന്ന ഭീകരാക്രമണത്തിൽ 48 സൈനികരാണ് കൊല്ലപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945