23 July, 2024 06:45:26 PM


ശക്തമായ നീരൊഴുക്ക്; ഗംഗാവലി പുഴയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു



ബെംഗളൂരു: ശക്തമായ ഒഴുക്കിന്റെ കാരണത്താൽ അർജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ച് സേന.കഴിഞ്ഞ ദിവസം ലഭിച്ച വിവരം അനുസരിച്ചു പുഴയുടെയും കരയുടെയും ഭാഗങ്ങങ്ങളിൽ നിന്ന് ഏതാണ്ട് 40 മീറ്റർ മാറി ഒരു ലോഹ സിഗ്നൽ ലഭിച്ചിരുന്നു. കരയിൽ ഇല്ല എന്ന് തിരച്ചലിൽ സൈന്യം ഉറപ്പിച്ചതിനു പിന്നാലെയാണ് പുഴയിലേക്ക് തിരച്ചൽ വ്യാപിപ്പിച്ചത്. പക്ഷെ അതിനപ്പുറത്തേക്ക് യാതൊരു തരത്തിലുള്ള സിഗ്നൽ ലഭിച്ചതായി പിന്നീട് സേനയുടെ ഭാഗത്തുനിന്നും ആശ്വാസ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് കാര്യക്ഷമമായ പരിശോധന നടക്കാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതു കൊണ്ട് തന്നെ സ്കൂബ ടീമിന് പിന്തിരിയേണ്ടി വന്നു.

മണ്ണ് വലിയ രീതിയിൽ ഇടിഞ്ഞു കിടക്കുന്ന നദിയും കുന്നും ചേരുന്ന ഭാഗത്തു ചളിയിൽ പുതഞ്ഞു ലോറി കിടക്കുന്നുണ്ടോ എന്നുള്ള സംശയം നിലനിൽക്കുന്നുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ലോഹ സാനിധ്യം പരിശോധിക്കുകയും ,കണ്ടെത്തിയാൽ 18 അടിയോളം താഴ്ചയിൽ കുഴിച്ചു നോക്കാൻ കഴിയുന്ന ഉപകരണം ഉപയോഗിച്ചു മണ്ണ് മാറ്റി കുഴിച്ചു നോക്കാൻ സാധിക്കുമോ എന്നാണ് നിലവിൽ പരിശ്രമിക്കുന്നത്. എന്നാൽ, അത്തരത്തിലുള്ള ഉപകരണം ഇതുവരെ അപകട സ്ഥലത്തു എത്തിയിട്ട് ഇല്ല. എന്നാൽ സേനയുടെ അംഗങ്ങൾ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുകയും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള പോസറ്റീവ് വാർത്ത ലഭിക്കുകയും ചെയ്തിട്ടില്ല.അതേസമയം പരിശാധന നാളെയും തുടരും, കര സേന അംഗങ്ങൾ ഇവിടെ തുടരുന്നുണ്ട്. കാലാവസ്ഥ മോശം ആയതിനാൽ അവർ കരയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സേന അംഗങ്ങൾക്കു പോലും ഒഴുക്കിനെ നേരിടാൻ ആകുന്നില്ല, അത്രക്കും ഭീകരമായാണ് ഗാംഗവലി പുഴ ഒഴുകുന്നത്. ബുധനാഴ്ച കൂടുതൽ യന്ത്രങ്ങളെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941