24 July, 2024 03:52:11 PM


തൊഴിലുറപ്പ് തൊഴിലാളികൾ കാട് തെളിക്കുന്നതിനിടെ കിട്ടിയ ടിന്നിൽ കഞ്ചാവ് കണ്ടെത്തി



പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിൻ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും, ഇതു നിറച്ചു വിൽപന നടത്തുന്നതിനുള്ള ചെറിയ കവറുകളും ടിന്നുള്ളിൽ സൂക്ഷിച്ചിരുന്നു. വിവരം അറിയിച്ചത് അനുസരിച്ച് എക്സൈസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K