29 December, 2023 10:59:49 AM
10 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: 10 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. ഇതിനു പുറമേ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 3 വർഷം തടവിനും ഇന്ത്യൻ ശിക്ഷാ നിയമം 354 ബി പ്രകാരം 7 വർഷം തടവിനും വിധിച്ചിട്ടുണ്ട്.
2021ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ 2 തവണ പീഡനത്തിന് ഇരയായി. അസ്വസ്ഥതകളെ തുടർന്ന് 7 മാസത്തിനുശേഷം മകളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. ജനിച്ച കുഞ്ഞ് 9 ദിവസത്തിന് ശേഷം മെറ്റാബോളിക് ഡിസോർഡറിനെ തുടർന്ന് മരിക്കുകയും ചെയ്തിരുന്നു.