26 July, 2024 09:13:27 AM
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് വീണ് ഒരാൾ മരിച്ചു; 9 പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി ധ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിൻ്റെ മതിൽ തകർന്ന് വീണ് യുവതി മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശ് ജാൻസി സ്വദേശി ദേവിയാണ് മരിച്ചത്. പരിക്കേറ്റ എല്ലാവരും ആശുപത്രി നിർമ്മാണ തൊഴിലാളികളാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ കെട്ടിടം തകരുകയായിരുന്നെന്നും നിരവധി തൊഴിലാളികൾ അതിനടിയിൽ അകപ്പെടുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ രണ്ട് ആശുപത്രികളിലേക്കായി മാറ്റി. ആശുപത്രിയിൽ വെച്ചാണ് ദേവി മരിച്ചത്.