29 December, 2023 06:44:20 PM


ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു



ചെങ്ങന്നൂർ:  ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആന, വെട്ടിക്കാട് ചന്ദ്രശേഖരനാണ് ചരിഞ്ഞത്.

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K