02 August, 2024 01:24:46 PM
ഹിമാചലിലും ഉത്തരാഖണ്ഡിലും നാശം വിതച്ച് മേഘവിസ്ഫോടനം; 19 മരണം
രുദ്രപ്രയാഗ്: മേഘവിസ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ പതിനാല് പേരും ഹിമാചൽ പ്രദേശിൽ അഞ്ച് പേരും മരിച്ചു. തെഹ്‌രിയിൽ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കേദാർനാഥിൽ 400 സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും മലകൾക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.
ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോൻപ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.