04 August, 2024 12:38:24 PM


ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു; 7 പേർക്ക് ദാരുണാന്ത്യം



ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഇന്ന് പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു.  റായ്ബറേലിയിൽ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K