08 August, 2024 11:48:32 AM


സൈക്കിളും ചെരിപ്പും പാലത്തിൽ; കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി



ചേര്‍ത്തല: തൈക്കാട്ടുശ്ശേരി പാലത്തില്‍നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശ്ശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍.വി.ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരിപ്പും പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കായലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K