12 August, 2024 08:52:41 AM
ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരൂണാന്ത്യം
ബിഹാർ : ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബ സിദ്ധാനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുണാന്ത്യം. ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു. പെട്ടന്ന് ക്ഷേത്രത്തിനുളളിൽ തിരക്ക് വർധിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ബിഹാറിലെ ഡിഎമ്മും എസ്പിയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കുമെന്നും ജെഹാനാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിവാകർ കുമാർ വിശ്വകർമ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായ അപകടം "ദുഃഖകരമായ" സംഭവമാണെന്ന് ജഹാനാബാദിലെ സബ് ഡിവിഷണൽ ഓഫീസർ വികാസ് കുമാർ പറഞ്ഞു. ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.