13 August, 2024 11:54:45 AM


കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർഥി അശ്വിന്‍റെ മൃതശരീരം കണ്ടെടുത്തു



ദമന്‍: കേന്ദ്ര ഭരണ പ്രദേശമായ ദമനില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരകളില്‍ പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതശരീരം കടലില്‍ നിന്നും കണ്ടെടുത്തു. ദമന്‍ സമാജം അംഗം പന്തളം സ്വദേശി മുരളീധരന്‍ നായരുടെയും പ്രീതയുടേയും മകനായ അശ്വിന്‍ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായത്.

കടലില്‍ തിരകളില്‍ പെട്ട അശ്വിനെ കാണാതായതുമുതല്‍ രക്ഷാ പ്രവര്‍ത്തകരും, മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും ഇപ്പോഴാണ് അശ്വിന്റെ മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞത്. സില്‍വാസ്സ എസ് എസ് ആര്‍ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. ദമനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ് മുരളീധരന്‍ നായര്‍. പത്തനംതിട്ട ജില്ലയിലെ കീരകുഴിയില്‍ തടത്തില്‍ വിള വടക്കേതില്‍ കുടുംബ അംഗം ആണ്. അനുപമയാണ് സഹോദരി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K