15 August, 2024 12:16:33 PM


ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്



ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ കുല്‍ഗാം ജില്ലയിലെ ദംഹല്‍ ഹന്‍ജിപോറ മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഗന്ദര്‍ബാല്‍ ജില്ലയിലെ കച്ചര്‍വാനില്‍ റോഡ് തകര്‍ന്നതിനാല്‍ ശ്രീനഗര്‍-ലേ റോഡിലെ ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുന്നെന്ന് ജമ്മു കശ്മീര്‍ പോളിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939