16 August, 2024 11:32:59 AM


തേനിയില്‍ 3.40 കോടി രൂപയുടെ കള്ള നോട്ടുകളുമായി രണ്ട് പേർ പിടിയിൽ



ചെന്നൈ: തമിഴ്‌നാട് തേനിയില്‍ വാഹന പരിശോധനയ്ക്കിടെ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തേനി സ്വദേശികളായ കേശവന്‍, ശേഖര്‍ ബാബു എന്നിവരെ കള്ളനോട്ടുകളുമായണ് പിടിച്ചത്. തേനി കരുവേല്‍നായിക്കന്‍ പെട്ടിയില്‍ വാഹന പരിശോധന നടത്തവെയാണ് ആഡംബര കാറില്‍ എത്തിയ കേശവന്റെയും,ശേഖര്‍ ബാബുവിന്റെയും പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി വാഹനം പരിശോധിച്ചത്. പിന്നാലെ കാറിന്റെ സീറ്റിന് പിന്നില്‍ നിന്ന് പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ 2000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. യഥാര്‍ത്ഥ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്താണ് ഇവര്‍ കള്ളനോട്ട് തയ്യാറാക്കിയത്. ഇതോടെ രണ്ട് പേരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. ഈ പരിശോധനയില്‍ 3.40 കോടിയുടെ കള്ളനോട്ട്,15 ലക്ഷം രൂപ, ആഡംബര കാറുകള്‍, ഇരുപതിലധികം മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ പണം ഇരട്ടിപ്പിക്കല്‍ തട്ടിപ്പ് സംഘത്തിലുള്ളവരെന്ന് വ്യക്തമായി. ഒരു ലക്ഷം രൂപ നല്‍കിയാല്‍ പകരം രണ്ടു ലക്ഷം രൂപയുടെ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞ് നല്ല നോട്ടുകളുമായി കടന്നു കളയുകയാണ് ഇവരുടെ പതിവെന്നും കണ്ടെത്തി. കേരളത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്നും പണം കവര്‍ന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K