20 August, 2024 09:42:23 AM
കൈയിൽ ഡ്രിപ്പിട്ട നിലയിൽ മൃതദേഹം; നഴ്സിങ് വിദ്യാർഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി: അശോക് നഗറില്‍ 22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്യില്‍ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു.