03 December, 2023 09:38:14 AM
തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം
ചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. കനത്ത മഴയില്‍ ഡ്രെെവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്.