03 December, 2023 09:57:21 AM


പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ മുതൽ 22 വരെ നടക്കും

 

ന്യൂഡൽഹി : പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങും. 19 ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും സഭയില്‍ പ്രതിഫലിക്കും. കോണ്‍ഗ്രസിന് നേട്ടമുണ്ടായാല്‍ അത് പ്രതിപക്ഷത്തിന് കരുത്താകും. ബിജെപിയ്ക്കാണ് മുന്നേറ്റമെങ്കില്‍ ഭരണപക്ഷത്തിന് ശക്തിപകരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K