03 January, 2024 12:55:08 PM


കാസർകോട് നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു; 12 വിദ്യാർഥികൾക്ക് പരിക്ക്



കാസർകോട്: സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് - കുഞ്ചാറിലാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 12 കുട്ടികൾക്കാണ് അപകടത്തില്‍ നിസാരമായ പരിക്കേറ്റത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K