04 January, 2024 07:17:39 PM


തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: തോന്നയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിക്കുകയായിരുന്ന യുവാവാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കായിരുന്നു അപകടം.  

ബൈക്കിൽ കൂടെ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K