23 September, 2024 06:56:12 PM
ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേഷ് ഗൗർ (28) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗണേഷ് ഗൗർ. ഇന്നലെ രാത്രി 9. 15നു ആയിരുന്നു അപകടം ഉണ്ടായത്.