30 September, 2024 09:56:15 AM


ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കു ചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു



ആലപ്പുഴ: ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ച സംഭവത്തിന് പിന്നിൽ കുടുംബവഴക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനു സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം നടന്നത്. തമിഴ്നാട് തിരുനെല്‍വേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡില്‍ കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണ്‍ (58) ആണ് മരിച്ചത്.തിരുനെല്‍വേലിയില്‍നിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30)  കായലിലേക്കു ചാടുകയായിരുന്നു. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി.

നിലവിളികേട്ട് ഓടിയെത്തിയ ഹൗസ്ബോട്ട്  ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല. വെള്ളത്തില്‍ നിന്നു കരയ്ക്കുകയറാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേർന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.  പുളിങ്കുന്ന് പോലീസ് കേസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K