08 January, 2024 03:35:37 PM


തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ



തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. ആനാട് വെള്ളരിക്കോണം സ്വദേശി ധനുഷ് (17) ആണ് വീടിന്‍റെ ടെറസിലെ റൂഫിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്ന് രാവിലെ ധനുഷിന്‍റെ അമ്മയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K