03 December, 2023 05:56:56 PM


മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കരതൊടും; 118 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി



ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്ന് കാലാവസ്ഥാ പ്രവചനം. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം. ഡിസംബര്‍ ആറുവരെ 118 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.


ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രി ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായി മഴ പെയ്തു.


ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍,ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K