11 January, 2024 10:09:48 AM
പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
ഇരിട്ടി : കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിന് സമീപം പുഴയിൽ കാണാതായ ഉളിക്കൽ സ്വദേശി പനയിൽ അമൽ (25 ) ന്റെ മൃതദേഹം ഇന്ന് രാവിലെ പുഴയിൽ നിന്നും കണ്ടെത്തി. അമലിനെ പുഴയിൽ കാണാതായ സ്ഥലത്തിന് സമീപത്തായി തന്നെയാണ് ഫയർഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കൂട്ടുകാർക്ക് ഒപ്പം പുഴയിൽ ഇറങ്ങിയ അമലിനെ കാണാതാകുകയായിരുന്നു.
വിവരം അറിഞ്ഞതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സും പോലീസും പുഴയിൽ മണിക്കൂറുകളോളും തിരച്ചിൽ നടത്തിയെങ്കിലും അമലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് കാരണം ഇന്നലെ തിരച്ചിൽ അവസാനിപ്പിച്ച ഫയർ ഫോഴ്സ് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തുടർ നടപടികൾക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതൻ ഉളിക്കൽ സ്വദേശിയായ പനയിൽ വാസു, കോമള ദമ്പതികളുടെ മകനാണ്. അനുരഞ്ജ്, മനു എന്നിവർ സഹോദരങ്ങളാണ്.