11 January, 2024 03:58:23 PM
തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിൽ ജോസ്.കെ.മാണിക്ക് യു.ഡി.എഫി ലേക്ക് സ്വാഗതം- എം.എം. ഹസ്സൻ
തിരുവനന്തപുരം: എൽ.ഡി.എഫിൽ ജോസ്. കെ.മാണിയും കൂട്ടരും അസംതൃപ്തരാണെന്നും യു. ഡി.എഫി ലേക്ക് മടങ്ങി വ രാൻ അവർക്ക് ആഗ്രഹമുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നുവെന്നും അക്കാര്യം ചർച്ച ചെയ്യുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ.
നിലവിൽ കോട്ടയം ലോക് സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിന്‍റേതാണ്. ഇത്തവണ സീറ്റ് നൽകുന്നത് സംബന്ധിച്ച് ചർച്ചകളിലൂടെ തീരുമാനിക്കും. ജനുവരി 25 ന് ലോക്‌സഭാ സീറ്റുകൾ സംബന്ധിച്ച് ചർച്ച ആരംഭിക്കും.
കൂടുതൽ സീറ്റുകൾ വേണമെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം ചർച്ച ചെയ്യുമെന്നും ഹസ്സൻ പറഞ്ഞു.അയോദ്ധ്യ രാമക്ഷേത്രം വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കിയെന്നും, ഇക്കാര്യത്തിൽ എൻ.എസ്സ്.എസ്സിന്‍റെ അഭിപ്രായം അവരുടേത് മാത്രമാണെന്നും ഹസ്സൻ വ്യക്തമാക്കി.