09 November, 2024 10:13:16 PM
'രംഗോത്സവ് 2024': തൃശ്ശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി ഓവറോൾ ചാമ്പ്യന്മാര്‍
കോട്ടയം : മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന എ എസ് ഐ എസ് സി കേരള റീജണൽ സ്കൂൾ 'രംഗോത്സവ് 2024' കലാമാമാങ്കത്തിന് തിരശ്ശീല വീണു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കാറ്റഗറി 3 ,4,5 വിഭാഗങ്ങളിൽ മൂന്നിലും തൃശ്ശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്ക് ബാലതാരവും ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിമുമായ അന്നാ റോസ് ആന്‍റണി (അന്നക്കുട്ടി) സമ്മാനദാനം നിർവഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ എ എസ് ഐ എസ് സി കേരള റീജിയണൽ സെക്രട്ടറിയും കെ ഇ സ്കൂൾ പ്രിൻസിപ്പലുമായ റവ ഡോ. ജയിംസ് മുല്ലശ്ശേരി, വൈസ് പ്രസിഡന്‍റ് സിസ്റ്റർ ലിൻസി ജോർജ്, എഎസ് ഐ എസ് സി കേരള റീജിയണൽ കൾച്ചറൽ ഫെസ്റ്റ് കോഡിനേറ്റർ ഫാ. ഷിനോ കളപ്പുരക്കൽ, കെ ഇ സ്കൂൾ പിടിഎ പ്രസിഡന്‍റ് അഡ്വ. ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്‍റ് ഇന്ദു.പി.നായർ, വൈസ് പ്രിൻസിപ്പൽമാരായ ഷാജി ജോർജ്, റോയ് മൈക്കിൾ, സ്കൂൾ ലീഡർ തോമസ് എബി, ജിയാൻ മരിയ തുടങ്ങിയവർ പ്രസംഗിച്ചു.
കാറ്റഗറി 3, 4 ഗ്രൂപ്പ് ഡാൻസില്‍ തൃശ്ശൂർ മണ്ണുത്തി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഹിന്ദി പദ്യപാരായണം കാറ്റഗറി 4ല്‍ സുൽത്താൻ ബത്തേരി മുളങ്കാവ് ക്ലൂനി പബ്ലിക് സ്കൂളിലെ എയ്റിൻ ഫിലിപ്പും കാറ്റഗറി 3ല്‍ കുന്നമംഗലം ഓക്സിലിയം നവജ്യോതി സ്കൂളിലെ സുഹാന ഷബീറും ഒന്നാം സ്ഥാനം നേടി.
രംഗോത്സവ് 2024 ന്‍റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഏറെ സ്നേഹത്തോടെ കൃതജ്ഞത അർപ്പിക്കുന്നതായി എ എസ് ഐ എസ് സി ദേശീയപ്രസിഡന്‍റും ആതിഥേയത്വം വഹിച്ച കെ ഇ സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.