14 November, 2024 10:41:31 AM
കൂത്തുപറമ്പ് സ്വദേശിനി ബെംഗളുരുവിൽ മരിച്ച സംഭവം; ദുരൂഹതയെന്ന് കുടുംബം
കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്വദേശിനി ബെംഗളുരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്തു.