12 January, 2024 04:54:11 PM


ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി



കൊച്ചി: ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം ഇ ഡി മറുപടി നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. സമന്‍സില്‍ പഴയ കാര്യങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്നും ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തെ തന്നെ നല്‍കിയതാണെന്നും കിഫ്ബിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇ ഡി സമൻസിലെ തുടർനടപടികളെല്ലാം തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു കിഫ് ബിക്കും ഡോ. തോമസ് ഐസക്കിനും ഇ ഡി വീണ്ടും നോട്ടീസ് നൽകിയത്. ഇത് ചോദ്യം ചെയ്ത് കിഫ് ബി സമർപ്പിച്ച ഹർജിയിലാണ് ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്. കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K