12 January, 2024 06:21:19 PM


ഡല്‍ഹിയിൽ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹിയിൽ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം സ്വദേശി പവൻ (22), അശ്വിൻ(24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലായിരുന്നു. തുടർന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വർഷങ്ങളായി ഡല്‍ഹിയിൽ സ്ഥിര താമസമാക്കിയവരാണ് ഇവരുടെ കുടുംബം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K