04 December, 2024 06:51:23 PM


വെല്ലൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് കയറി, മൂന്ന് മരണം; ഒരാൾക്ക് പരിക്ക്



വെല്ലൂര്‍: നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് മൂന്ന് മരണം. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ചെന്നൈ ബെംഗളൂരു ഹൈവേയിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടം. ജീപ്പ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിയന്ത്രണം വിട്ട ജീപ്പ്‌ റോഡിന്റെ വശത്ത്‌ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചെന്നൈ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് വെല്ലൂരിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായി തകര്‍ന്നു. ഇത് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ ഗുരുതര പരിക്കേറ്റു. ഒരാളെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K