09 December, 2024 05:40:43 PM
തേയിലയാണെന്നു കരുതി കീടനാശിനി ചായയില്‍ ചേര്‍ത്തു; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
ജയ്പൂർ: കീടനാശിനി കലർത്തിയ ചായ കുടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. തേയിലയാണെന്ന് കരുതി കുടുംബാംഗങ്ങളിലൊരാൾ അബദ്ധത്തിൽ കീടനാശിനി കലർത്തി ചായ ഉണ്ടാക്കുകയായിരുന്നു. ചായ കുടിച്ചതിനു പിന്നാലെ എല്ലാവരും ചർദ്ദിക്കാൻ തുടങ്ങി. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 പേർ മരിച്ചു. ദാരിയ (53), മരുമകള്‍ ചന്ദ (33), ചന്ദയുടെ മകൻ അക്ഷയ് (14) എന്നിവരാണ് മരിച്ചത്. ദാരിയയുടെ ഭർത്താവ്, മകൻ, ഇവരുടെ മറ്റൊരു ബന്ധു എന്നീ മൂന്നു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.