09 December, 2024 07:51:29 PM


തിരുവല്ലയില്‍ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു



പത്തനംതിട്ട: പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു. തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ് പഠിച്ചിരുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K