17 December, 2024 12:33:35 PM
ബ്രേക്ക് നഷ്ടപ്പെട്ടു; നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി കുഴിയിലേക്ക് ചരിഞ്ഞു

പത്തനംതിട്ട: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു. നിലയ്ക്കല്‍ ഇലവുങ്കലിലാണ് അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബ്രക്ക് നഷ്ടമായെന്ന് തീര്‍ത്ഥാടകര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.