15 January, 2024 04:20:20 PM


യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്: ആലപ്പുഴയില്‍ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി



ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ ബാരിക്കേഡ് തകര്‍ത്ത് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്  പ്രവീണിന്‍റെ തലയ്ക്ക് പരിക്കേറ്റു. വനിതാ പ്രവർത്തകയ്ക്കും ലാത്തിക്കടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉുപരോധിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K