04 December, 2023 03:43:09 PM


പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു; 2 പൈലറ്റുമാർ മരിച്ചു



ഹൈദരാബാദ്: തെലങ്കാനയിലെ ദിണ്ടിഗലിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

രാവിലെ 8.55 നായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടത് ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (എഎഫ്‌എ) പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനമാണ്. പാറക്കല്ലുകൾക്കിടയിൽ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K