03 February, 2025 03:22:18 PM


കോഴിക്കോട് സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ



കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ. സ്വിഗ്ഗി തൊഴിലാളിയായ കോഴിക്കോട് എലത്തൂർ സ്വദേശി എം രഞ്ജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിൻ്റെ മൃതദേഹമായിരുന്നു കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. 

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന. കുഴിക്ക് ചുറ്റും ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സ്ഥലത്ത് ഇതിന് മുമ്പും അപകടം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K