11 February, 2025 08:50:32 AM
ബ്രോസ്റ്റഡ് ചിക്കന് വേണ്ടി അഞ്ചംഗ സംഘത്തിൻ്റെ ആക്രമണം; ഉടമയ്ക്കും ജീവനക്കാരനും മർദനം

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കന് വേണ്ടി വഴിയോര വിശ്രമകേന്ദ്രത്തിൽ അഞ്ചംഗ സംഘത്തിൻ്റെ ആക്രമണം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമണമുണ്ടായത്. രാത്രി 12.15 ഓടെ കടയിലെത്തിയ 5 അംഗ സംഘം ആദ്യം ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെടുകയായിരുന്നു. തീർന്ന് പോയെന്ന് ജീവനക്കാരൻ പറഞ്ഞതോടെ ബ്രോസ്റ്റഡ് ചിക്കൻ വേണമെന്ന് ഇവർ നിർബന്ധം പിടിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ കോഫി ഷോപ്പ് ഉടമയും വിമുക്ത ഭടനുമായ പൂനൂർ നല്ലിക്കൽ സയ്യീദിനെയും ജീവനക്കാരനും ആസാം സ്വദേശിയുമായ മെഹദി ആലത്തെയും ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെട്ടെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.