12 February, 2025 10:43:37 AM


മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍



ആലപ്പുഴ: മീന്‍ വില്‍പ്പന നടത്താന്‍ വിളിച്ചു കൂവിയ മീന്‍ വില്‍പ്പനക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വീടിന്റെ മുന്നിലൂടെ മീനേ…എന്നു വിളിച്ചുകൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിനാണ് മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചത്. സംഭവത്തില്‍ സിറാജ് (27) എന്നയാളാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യകച്ചവടം നടത്തുന്ന ബഷീര്‍ (51) എന്നയാള്‍ക്കാണ് പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം.

മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുവെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പൊലീസിനോട് പറയഞ്ഞത്. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K