24 February, 2025 09:42:37 AM


മറ്റൊരാളുമായി പ്രണയമുണ്ടായതിൽ പക; മുൻ കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു



മുംബൈ: മുൻ കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മുംബൈക്കടുത്ത് ഭീവണ്ടിയിലാണ് സംഭവം. യുവതി മറ്റൊരാളുമായി പ്രണയത്തിലായതാണ് പ്രകോപനം. 20നും 25നും ഇടയിൽ പ്രായമുള്ള 6 പേരാണ് കേസിലെ പ്രതികൾ. സഹോദരനെ ബന്ദിയാക്കിയ ശേഷം യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.

മുഖ്യപ്രതിയുമായുള്ള പ്രണയബന്ധം നാലു മാസങ്ങൾക്കു മുമ്പ് യുവതി അവസാനിപ്പിച്ചിരുന്നു. സഹോദരനിൽ നിന്ന് യുവതിയുടെ ഫോണിലേക്ക് 15 മിസി‍ഡ് കോളുകൾ എത്തിയിരുന്നു. പുലർച്ചെ ഒരു മണിക്ക് ഇത് ശ്രദ്ധയിൽപ്പെട്ട യുവതി സഹോദരനെ വിളിച്ചപ്പോൾ തനിക്ക് പനിയാണെന്നും പറയുന്ന സ്ഥലത്തേക്ക് എത്താനും നിർദേശിച്ചു. തുടർന്ന് യുവതി സ്ഥലത്തേക്കെത്തുകയായിരുന്നു.

ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിയ യുവതി കണ്ടത് സഹോദരനൊപ്പം മുൻ കാമുകനെയും സുഹൃത്തുക്കളെയുമാണ്. തുടർന്ന് പ്രതിയും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ സഹോദരനെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മർദിച്ച ശേഷം യുവതിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സ്‌കൂളിന് പിന്നിലെ കുറ്റിക്കാട്ടിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K