13 February, 2025 09:26:29 AM


കടബാധ്യത തീര്‍ക്കാന്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ



കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണത്തിന് ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിലായി.  മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.   ഇന്ന് പുലർച്ചെ 2.25 നാണ്  ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാൻ ആയിരുന്നു ശ്രമം. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. എ ടി എം കൌണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പോളി ടെക്നിക് ബിരുദധാരിയായ യുവാവ് കടബാധ്യത  തീർക്കാൻ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെറിയ ഗ്യാസ് കട്ടർ അടക്കമുള്ളവ യുവാവിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K