14 February, 2025 09:33:57 AM
മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം

മലപ്പുറം: മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. അരിക്കോട് വെള്ളേരി അങ്ങാടിയിൽ ഇന്നലെ രാവിലെയാണ് സംഭവം. റോഡരികിൽ നടന്നുപോകവെ കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടിമാറുകയായിരുന്നു. വീണ് നിസാര പരിക്കേറ്റ കുട്ടികൾ ആശുപതിയിൽ ചികിത്സ തേടി.