22 January, 2024 06:25:41 PM
സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24നു പണി മുടക്കും
കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ജനുവരി 24 ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താന്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) തീരുമാനം. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കെഎല്‍ജിഎസ്എ അറിയിച്ചു. അന്നേ ദിവസം ജോലിക്ക് ഹാജരാകില്ല എന്നാണ് സംഘടനയുടെ തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, അധ്യാപകരും സമരത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദാക്കുക, ആറ് ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.