14 April, 2025 02:29:24 PM


കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരന്‍ മരിച്ച നിലയില്‍



കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 17കാരന്‍ തൂങ്ങി മരിച്ച നിലയില്‍. ഒബ്സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റൂമില്‍ ആണ്‍കുട്ടി ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് പതിനേഴുകാരനെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പോലീസ് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947