15 April, 2025 09:22:19 AM


ബേഡകത്ത് തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു



കാസർകോട്: കാസർകോട് ബേഡകത്ത് കടയ്ക്കുള്ളിൽ കയറി യുവതിയെ തിന്നര്‍ ഒഴിച്ച്തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയാണ് പൊള്ളലേറ്റ് മരിച്ചത്. യുവതിയോടുള്ള വൈരാഗ്യം കാരണം തമിഴ്നാട് ചിന്ന പട്ടണം സ്വദേശി രാമാമൃതമാണ് രമിതയ്ക്ക് നേരെ ആക്രമണം നടത്തിയത്.

രമിതയുടെ കടയ്ക്ക് സമീപം ഫ‍ർണീച്ച‍ർ കട നടത്തുകയാണ് ഇയാൾ. പലപ്പോഴും രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആക്രമണത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K